പാതയോരത്തെ മദ്യശാല: കള്ളുഷാപ്പുകള്‍ തുറക്കാമെന്ന് സുപ്രീം കോടതി

ന്യുഡല്‍ഹി: ദേശീയ- സംസ്ഥാനത്തെ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതില്‍ നല്‍കിയിരിക്കുന്ന ഇളവ് കള്ളുഷാപ്പുകള്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതി. മദ്യശാലകള്‍ക്കു നല്‍കിയിരിക്കുന്ന ഇളവ് കള്ളുഷാപ്പുകള്‍ക്കും നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷാപ്പ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. ഏതൊക്കെ ഷാപ്പുകളാണ് തുറക്കേണ്ടതെന്ന തീരുമാനം സംസ്ഥാന സര്‍ക്കാരിന്റേത്.

പഞ്ചായത്തുകളിലെ നഗര മേഖലകളില്‍ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് നല്‍കിയിരിക്കുന്ന മാനദണ്ഡം കള്ളുഷാപ്പുകള്‍ക്കും ബാധകമാക്കിയിരിക്കുകയാണ്. നഗരപരിധിയില്‍ വരുന്നതാണോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. ഷാപ്പ് ഉടമകള്‍ക്ക് ഇക്കാര്യത്തില്‍ അപേക്ഷയുമായി സര്‍ക്കാരിനെ സമീപിക്കാം.

KCN

more recommended stories