കീഴൂരില്‍ മണലെടുപ്പ് തടയാനെത്തിയ പോലീസുകാരെ അക്രമിച്ചു

കീഴൂര്‍:  കീഴൂര്‍ പടിഞ്ഞാര്‍ കടപ്പുറത്ത് തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ഇവിടെ മണലെടുപ്പ് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ രണ്ട് പോലീസുകാര്‍ എത്തുകയും മണലെടുപ്പ് തടയുകയും ചെയ്തു. ഇതിനിടെ മണല്‍ കടത്ത് സംഘം പോലീസുകാരെ കൈയ്യേറ്റം ചെയ്തു. വിവരമറിഞ്ഞ് എസ് ഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘം എത്തിയപ്പോള്‍ മണല്‍ കടത്തുകാര്‍ തടഞ്ഞു. തുടര്‍ന്ന് പോലീസും മണല്‍ കടത്തുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പോലീസിന്റെ കൃത്യനിര്‍വ്വഹണം സംഘം തടസപ്പെടുത്തുകയും ചെയ്തു. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

KCN

more recommended stories