വിദ്യാര്‍ത്ഥി നിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സഹകരണ അര്‍ബന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളില്‍ വെച്ച് വിദ്യാര്‍ത്ഥി നിക്ഷേപ പദ്ധതി, വിദ്യാജ്യോതി, അസി.രജിസ്ട്രാര്‍ ഹൊസ്ദുര്‍ഗ് വി.ചന്ദ്രന്‍ നിക്ഷേപം സ്വീകരിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു. ബി.സുകുമാരന്‍ അധ്യക്ഷനായി, യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ പി.വി.രജ്ഞിത്ത് പദ്ധതി വിശദീകരിച്ചു,പ്രിന്‍സിപ്പാള്‍ കെ.എന്‍.അരവിന്ദാക്ഷന്‍ മാസ്റ്റര്‍ പാസ് ബുക്ക് വിതരണം ഉദ്ഘാടനം ചെയ്തു.സഹകരണ സംഘം ഓഡിറ്റര്‍ ജിഷാകുമാരി, അക്കാദമിക്ക് പ്രിന്‍സിപ്പാള്‍ പ്രിയ ടീച്ചര്‍, സംഘം ഡയരക്ടര്‍ സി.എച്ച്.സുബൈദ, പി.ടി.എ.പ്രസിഡണ്ട് കെ.സുരേശന്‍, എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് സഹകരണ അര്‍ബന്‍ സൊസൈറ്റി സെക്രട്ടറി പി.ശോഭ സ്വാഗതവും ബ്രാഞ്ച് മാനേജര്‍ പി.സതി നന്ദിയും പറഞ്ഞു.

KCN

more recommended stories