വിദ്യാര്‍ത്ഥികള്‍ക്ക് സിഗരറ്റ് വലിക്കാന്‍ നല്‍കി: യുവാക്കള്‍ക്കെതിരെ കേസ്

വിദ്യാനഗര്‍: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സിഗരറ്റ് വലിക്കാന്‍ നല്‍കിയ യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ബാസിത്ത്, റമീസ് എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്. ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് യുവാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ചെങ്കള പഞ്ചായത്ത് പരിധിയിലെ ഒരു സ്‌കൂള്‍ കോമ്പൗണ്ടില്‍ വെച്ച് കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികള്‍ക്ക് സിഗരറ്റ് വലിക്കാന്‍ നല്‍കിയെന്നാണ് പരാതി.

KCN

more recommended stories