ബ്ലോക്ക്തല ഗ്രാമസഭ വ്യാപാര ഭവനില്‍ ചേര്‍ന്നു

കാസര്‍കോട് : കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ബ്ലോക്ക്തല ഗ്രാമസഭ വ്യാപാര ഭവനില്‍ ചേര്‍ന്നു. ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് കണ്‍വീനര്‍മാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി ബ്ലോക്കിന്റെ വികസന കാഴ്ചപ്പാടും, മുന്‍ഗണനകളും വിശദീകരിക്കുകയും വരള്‍ച്ച ബാധിത ബ്ലോക്ക് ആയ കാസര്‍കോട് ബ്ലോക്കില്‍ കഴിഞ്ഞ വര്‍ഷം ഒരു കോടിയിലേറെ തുക ജലസംരക്ഷണ പദ്ധതികള്‍ക്ക് നീക്കിവവെച്ചിരുന്നുവെന്നും ഈ വര്‍ഷം ജലസംരക്ഷണ പദ്ധതികള്‍ക്കും, കൃഷിക്കും പ്രത്യേക ഊന്നല്‍ നല്‍കുന്നതാണെന്നും അറിയിച്ചു. മിഷന്‍ പ്രവര്‍ത്തനങ്ങളും, വാര്‍ഷിക പദ്ധതിയും എന്ന വിഷയത്തെക്കുറിച്ച് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ മക്കാര്‍ മാസ്റ്റര്‍ വിശദീകരിച്ചു. നടപ്പു വാര്‍ഷിക പദ്ധതി നിര്‍വ്വഹണ പുരോഗതി റിപ്പോര്‍ട്ട് അസി. പ്ലാന്‍ കോര്‍ഡിനറ്റര്‍ ജോസ് സി ജേക്കബ് വിശദീകരിച്ചു. ടി ഡി കബീര്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ 2018-19 വാര്‍ഷിക പദ്ധതി കരട് പ്രോജക്ട് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീകാന്ത്, സുഫൈജ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജലീല്‍ (മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത്), അബ്ദുള്‍ ഖാദര്‍ കല്ലട്ര(ചെമ്മനാട് ഗ്രാമപഞ്ചായത്ത്), മാലതി (മധൂര്‍ ഗ്രാമപഞ്ചായത്ത്), ഷാഹിന സലീം (ചെങ്കള ഗ്രാമപഞ്ചായത്ത്), ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ് അഹമ്മദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ താഹിറ യൂസഫ്, മെമ്പര്‍ സത്യശങ്കര ഭട്ട് ബ്ലോക്ക് എന്നിവര്‍ സംസാരിച്ചു. പൊതു ചര്‍ച്ചയും ചോദ്യോത്തരങ്ങളും വര്‍ക്കിംഗ് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും നടന്നു. യോഗത്തില്‍ പദ്ധതി നിര്‍ദ്ദേശങ്ങളുടെ റിപ്പോര്‍ട്ടിംഗ് നടന്നു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാഗേഷ് ടി സ്വാഗതവും, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഉല്ലാസന്‍ യോഗത്തില്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories