ബാബറി മസ്ജിദ് കേസ്; സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി : ബാബറി മസ്ജിദ് കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. എല്ലാ കക്ഷികളോടും രേഖകള്‍ ഇംഗ്ലീഷില്‍ തര്‍ജിമ ചെയ്ത് ഹാജരാക്കാനും നിര്‌ദേശിച്ചിട്ടുണ്ട്. ഉച്ചക്ക് 2 മണിയോടെയാണ് കേസ് പരിഗണിക്കുക

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രിംകോടതിക്ക് മുന്നിലുള്ളത്. ഫെബ്രുവരി 8ന് ഹര്‍ജികള്‍ പരിഗണച്ചപ്പോള്‍ എല്ലാ കക്ഷികളോടും രേഖകള്‍ ഇംഗ്ലീഷിലേക്ക് തര്‍ജിമ ചെയ്ത് ഹാജരാക്കാനും നിര്‍ദേശിചിരുന്നു. ഇത് പൂര്‍ത്തിയാക്കാത്തത്തിനെ തുടര്‍ന്നാണ് ഇന്നത്തേക് മാറ്റിയത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് 2 മണിയോടെ വാദം കേള്‍ക്കുക. രാം ലാല്‍, നിര്‍മോഹി അഖാഡ, സുന്നി വഖബ് ബോര്‍ഡ് എന്നിവര്‍ക്കാണ് അലഹബാദ് കോടതി ഭൂമി വിഭജിച്ച് നല്‍കിയത്. തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിയമിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച് ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലവും സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്.

എന്നാല്‍ ഷിയ വഖബ് ബോര്‍ഡിന് മസ്ജിദില്‍ ആധികാരമില്ലെന്ന വാദമാണ് സുന്നി വഖബ് ബോര്‍ഡ് ഉന്നയിക്കുന്നത്. അതേ സമയം ബാബറി മസ്ജിദ് കേസ് കേവലം ഭൂമി തര്‍ക്കമായി മാത്രമേ പരിഗണിക്കാനാവു എന്ന് ചിഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ പരാതിക്കാരുടെ വാദം പൂര്‍ത്തിയായ ശേഷമേ കേസില്‍ പുതുതായി കക്ഷി ചേര്‍ന്ന സുബ്രഹ്മണ്യം സ്വാമി, ശ്യാം ബെനഗള്‍ എന്നിവരു?ടെ ഹര്‍ജികള്‍ പരിഗണിക്കുകയുള്ളൂ.

KCN

more recommended stories