ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി കീഴാറ്റൂരില്‍ വയല്‍ക്കിളി പ്രവര്‍ത്തകര്‍

തളിപ്പറമ്പ് : വയല്‍ക്കിളികള്‍ സമരം നടത്തുന്ന കീഴാറ്റൂര്‍ വയല്‍ ദേശീയ പാതക്കായി അളക്കുന്നതിനെതിരെ ആത്മഹത്യ ഭീഷണിയുമായി വയല്‍ക്കിളി പ്രവര്‍ത്തകര്‍. ദേഹത്ത് പെട്രോള്‍ ഒഴിച്ച വയലിനു തീയിട്ട് തീയിലേക്ക് ചാടാന്‍ തയാറായി നില്‍ക്കുകയാണ് വയല്‍ക്കിളി കൂട്ടായ്മ സമര നേതാവ് സുരേഷ് കീഴാറ്റൂരും പ്രവര്‍ത്തകരും. രാവിലെ വയലിന്റെ വിവിധ ഭാഗങ്ങളിലായി ഇവര്‍ തീയിട്ടിരുന്നു. ഇതിനു സമീപത്താണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് പ്രവര്‍ത്തകര്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ദേശീയ പാതയ്ക്കുള്ള സര്‍വെ ജോലിക്കായി അധികൃതര്‍ സ്ഥലത്ത് എത്തിയിട്ടില്ല. വന്‍ പൊലീസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.

KCN

more recommended stories