ഷുഹൈബ് വധം; സിബിഐ അന്വേഷണം സ്റ്റേ ചെയ്തു

കൊച്ചി :  കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു .

സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കേസില്‍ തങ്ങളുടെ വാദം പരിഗണിക്കാതെയായിരുന്നു സിംഗിള്‍ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു സര്‍ക്കാര്‍ ഹര്‍ജിയില്‍ ബോധിപ്പിച്ചത്.

കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസ് കമാല്‍ പാഷയായിരുന്നു പോലീസിനെ തള്ളി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് .ഹര്‍ജിയില്‍ ഈ മാസം 23നു കോടതി വീണ്ടും വാദം കേള്‍ക്കും .

KCN

more recommended stories