ഉപതെരഞ്ഞെടുപ്പ്: യു.പിയിലും ബിഹാറിലും ബി.ജെ.പിക്ക് തിരിച്ചടി

ന്യൂഡല്‍ഹി യുപി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കു തിരിച്ചടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പുരിലും ബിജെപിയുടെ ലീഡ് കുത്തനെയിടിഞ്ഞു. രണ്ടിടത്തും സമാജ്‌വാദി പാര്‍ട്ടിയുടെ (എസ്പി) സ്ഥാനാര്‍ഥികളാണു മുന്നില്‍. ബിഹാറില്‍ ഉപതിരഞ്ഞെടുപ്പുനടന്ന അരാരിയ ലോക്‌സഭാ സീറ്റിലും രണ്ടു നിയമസഭാ മണ്ഡലങ്ങളിലും ബിജെപി സഖ്യം പിന്നിലായി.

ഗോരഖ്പുരില്‍ ഏകപക്ഷീയമായി ജയിക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലാണു തകര്‍ന്നത്. എസ്പി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദ് പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ഇവിടെ ലീഡ് ചെയ്യുന്നു. ബിജെപിയുടെ ഉപേന്ദ്ര ദത്ത് ശുക്ല രണ്ടാമതാണ്. ഫുല്‍പുരില്‍ എസ്പിയുടെ നാഗേന്ദ്ര സിങ് പട്ടേല്‍ പതിനയ്യായിരത്തിലധികം വോട്ടിനു മുന്‍പില്‍. ബിജെപിയുടെ കൗശലേന്ദ്ര സിങ് പട്ടേലാണു രണ്ടാമത്. ബിഹാറിലെ അരരിയയില്‍ ബിജെപിയെ പിന്നിലാക്കി ആര്‍ജെഡി കുതിക്കുന്നു.

KCN

more recommended stories