ജില്ലയിലെ ലഹരി മാഫിയയെ അടിച്ചമര്‍ത്തണം – ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി

കാസര്‍കോട് :- ജസീം എന്ന വിദ്യാര്‍ത്ഥിയുടെ മരണത്തിനിടയാക്കുകയും , പെണ്‍കുട്ടികളക്കെമുള്ള വിദ്യാര്‍ത്ഥികളെ ലഹരിയുടെ അടിമകളാക്കുകയും ചെയ്ത കഞ്ചാവ്–ലഹരി മാഫിയയെ അടിച്ചമര്‍ത്തണമെന്ന് കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്വപ്പെട്ടു.

കിലോ കണക്കിന് കഞ്ചാവ് ദിവസവും പിടികൂടുന്നതും , പുതിയ വിവിധ തരം ലഹരിവസ്തുക്കള്‍ കാസര്‍കോട്ട് ലഭിക്കുന്നുണ്ടെന്ന വാര്‍ത്തകളും വിരല്‍ ചൂണ്ടുന്നത് കാസര്‍കോട്ട് വ്യാപകമായി ലഹരി വസ്തുക്കള്‍ വില്‍ക്കപ്പെടുന്നു എന്ന വസ്തുതയാണ്. ഭാവി തലമുറയെത്തന്നെ ഇല്ലാതാക്കുന്ന ലഹരി മാഫിയയെ വേരോടെ പിഴുതെറിയണം. തങ്ങളുടെ കുട്ടികള്‍ ലഹരിക്ക് അടിമപ്പെട്ട് പോകുമോയെന്ന ഭയാശങ്കയിലാണ് കാസര്‍കോട്ടെ ഓരോ രക്ഷിതാവും കഴിഞ്ഞ് കൂടുന്നതെന്നും ആവശ്വപ്പെട്ടു.

കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം പി.എ. അഷ്‌റഫലി യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. ഖാലിദ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ആര്‍. ഗംഗാധരന്‍, മണ്ഡലം പ്രസിഡന്റ്മാരായ പുരുഷോത്തമന്‍ നായര്‍, രാജീവന്‍ നമ്പ്യാര്‍, ഹനീഫ് ചേരങ്കൈ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ കെ.എ. ഇസ്മായില്‍, നാം ഹനീഫ്, അബ്ദു റസാഖ് ,പ്രശാന്ത് മാസ്റ്റര്‍ , ഉമേശ് അണങ്കൂര്‍, സിലോണ്‍ അഷ്‌റഫ്, വട്ടയക്കാട് മഹമൂദ്, നാരായണന്‍ നായര്‍, ജോഷി എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories