മതം മാറിയവരുടെ രേഖ തിരുത്താന്‍ മതം മാറ്റ കേന്ദ്രങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട

കൊച്ചി: മതം മാറിയവരുടെ ഔദ്യോഗിക രേഖകളില്‍ തിരുത്തല്‍ വരുത്താല്‍ മതംമാറ്റ കേന്ദ്രങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടന്ന് ഹൈകോടതി. ഒരാള്‍ മതം മാറിയെന്ന് സ്വയം പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ മതം മാറ്റത്തിന്റെ ആധികാരികത സംബന്ധിച്ച് സംശയമുണ്ടായാല്‍ മാത്രം ഏതെങ്കിലും ഉദ്യോഗസ്ഥന് പരിശോധിക്കാം. ഇഷ്ടമുള്ള മതം സ്വീകരിച്ച് ജീവിക്കാനുള്ള അവകാശം സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന സംവിധാനത്തിന് അനുസരിച്ചകരുത്. സ്വതന്ത്യ മത വിശ്വാസത്തിന് തടസമുണ്ടാകരുതെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

മതം മാറ്റ അംഗീകാരത്തിന് ഏതെങ്കിലും സംഘടനകളെ ചുമതലപെടുത്തുന്നത് മതസ്വാതന്ത്യം അവര്‍ക്കനുസരിച്ചാകും. അതിനാല്‍ രേഖകളില്‍ മാറ്റം ആവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിക്കുന്നവരോട് മതം മാറ്റം സംബസിച്ച സര്‍ട്ടിഫിക്കറ്റിന് നിര്‍ബസിക്കാനാവില്ല. മകനോടൊപ്പം ഇസ്ലാം മതം സ്വീകരിച്ച 68 കാരിയായ പെരിന്തല്‍ മണ്ണ സ്വദേശിനി ആയിഷ നല്‍കിയ ഹരജയിലാണ് ഉത്തരവ്. രേഖകളില്‍ പേരും മതവും മാറ്റാന്‍ പ്രിന്റിംഗ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കിയപ്പോള്‍ വിവാഹം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ചോദിച്ച് മടക്കിയയച്ചിരുന്നു. ഈ നടപടി ചോദ്യം ചെയ്തായിരുന്നു ഹരജി.

KCN

more recommended stories