ഉദുമയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു: നിരവധി പേര്‍ക്ക് പരിക്ക്

കാസര്‍കോട്: അപ്രതീക്ഷിതമായി പെയ്ത വേനല്‍ മഴയില്‍ കെ.എസ്.ടി.പി റോഡില്‍ അപകടങ്ങളുടെ പരമ്പര. ഉദുമയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉദുമ പള്ളം ഓവര്‍ബ്രിഡ്ജിന് സമീപം പെട്രോള്‍ വണ്ടിയും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചു. തലനാരിഴക്കാണ് വന്‍ അപകടത്തില്‍ നിന്നും യാത്രക്കാര്‍ രക്ഷപ്പെട്ടത്. ഉദുമ പാലക്കുന്നില്‍ ഇന്നോവ കാര്‍ ബാരിക്കേടിലേക്ക് ഇടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു. നിരവധി അപകട പരമ്പരകള്‍ക്ക് സാക്ഷിയായ കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി പാതയില്‍ മഴ എത്തിയതോടെ അപകടങ്ങള്‍ തുടങ്ങിയത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

KCN

more recommended stories