യോഗ പരിശീലനം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്കുള്ള യോഗ പരിശീലനത്തിന്റെ ഉദ്ഘാടനം 31-ാം വാര്‍ഡില്‍ കരുവളം വികസന സമിതി ഓഫീസില്‍ വെച്ച് നഗരസഭ വൈസ് ചെയര്‍പെഴ്‌സണ്‍ എല്‍. സുലൈഖ നിര്‍വ്വഹിച്ചു. എ.ഡി.എസ്. പ്രസിഡണ്ട് വിനീത അധ്യക്ഷയായി. സി.ഡി.എസ്. മെമ്പര്‍ സത്യഭാമ, സുശില, എന്നിവര്‍ സംസാരിച്ചു. അശോക് രാജ് വെള്ളിക്കോത്ത് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

KCN

more recommended stories