ബിസിസിഐക്ക് തിരിച്ചടി; കൊച്ചി ടസ്‌ക്കേഴ്‌സിന് 550 കോടിയും പലിശയും നല്‍കാന്‍ സുപ്രീം കോടതി വിധി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു സീസണ്‍ മാത്രം കളിച്ച ശേഷം പുറത്താക്കിയ കൊച്ചി ടസ്‌ക്കേഴ്‌സിന് 550 കോടി രൂപ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്. ഐ.പി.എല്ലില്‍ നിന്ന വ്യവസ്ഥകള്‍ പാലിക്കാതെ പുറത്താക്കിയതിനെ തുടര്‍ന്നാണ് ബി.സി.സി.ഐ ഇത്രയും തുക നല്‍കേണ്ടത. 18 ശതമാനം വാര്‍ഷിക പലിശ സഹിതമാണ് തുക നല്‍കേണ്ടത്. ഇതടക്കം 800 കോടിയിലധികം നല്‍കേണ്ടി വരും.

കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാരോപിച്ച് 2011ലാണ് ഐപിഎല്ലില്‍ നിന്നും ഓറഞ്ച് പടയെ പുറത്താക്കുന്നത്. ബാങ്ക് ഗ്യാരണ്ടിയായി നല്‍കിയ തുക കൂടി നഷ്ടമായതോടെയാണ് കൊച്ചി ടീം മാനെജ്‌മെന്റ് നിയമയുദ്ധത്തിനിറങ്ങിയത്.

2011ലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊച്ചി ടസ്‌കേഴ്‌സ് ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കൊച്ചി ടസ്‌കേഴ്‌സിന് നഷ്ടപരിഹാരമായി 1080 കോടി രൂപ നല്‍കാന്‍ ആര്‍ബിട്രേറ്റര്‍ ഉത്തരവിട്ടിരുന്നു. ആര്‍ബിട്രേറ്റര്‍ ഉത്തരവിനെതിരെ ബി.സി.സി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

നേരത്തെ പണം വേണ്ടെന്നും ഐ.പി.എല്ലിന്റെ അടുത്ത സീസണില്‍ കളിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നുമാണ് കൊച്ചി ടസ്‌കേഴ്‌സ് ഫ്രാഞ്ചൈസി ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബി.സി.സി.ഐ ഈ ഒത്തുതീര്‍പ്പിന് തയ്യാറായിരുന്നില്ല. ഇതോടെയാണ് ടീം കോടതിയിലേക്ക് പോയത്.

ടീം നല്‍കിയ ബാങ്ക് ഗ്യാരണ്ടി ബി.സി.സിഐ പണമാക്കിമാറ്റിയെടുക്കുകയും ടീമിനെ ഐ.പി.എല്ലില്‍നിന്നും പുറത്താക്കുകയും ചെയ്ത നടപടികളെ ചോദ്യംചെയ്തുകൊച്ചി ടീം നല്‍കിയ പരാതിയിലാണ് സുപ്രീം കോടതിയുടെ വിധി.

KCN