നൂറുല്‍ ഹുദ മെഹ്ഫിലെ നൂര്‍ 2018 നാളെ അബുദാബിയില്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അബുദാബി: ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ ദക്ഷിണ കണ്ണട ജില്ലയിലെ അഫിലിയേറ്റഡ് സ്ഥാപനമായ മാടന്നൂര്‍ നൂറുല്‍ ഹുദ ഇസ്ലാമിക് അക്കാദമി യു.എ.ഇ കമ്മിറ്റി സംഘടിപ്പിക്കുന്ന മെഹ്ഫിലെ നൂര്‍ 2018 വെള്ളിയാഴ്ച മഗ്രിബ് നിസ്‌കാരാനന്തരം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും.

പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന മെഹ്ഫിലെ നൂര്‍ പരിപാടിയില്‍ സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ തങ്ങള്‍ അധ്യക്ഷത വഹിക്കും. നൂറുല്‍ ഹുദ പ്രിന്‍സിപ്പല്‍ അഡ്വക്കേറ്റ് ഹനീഫ് ഹുദവി, പ്രമുഖ പ്രഭാഷകന്‍ ഖലീല്‍ ഹുദവി, ഉസ്താദ് സിറാജുദീന്‍ ഫൈസി, അബുദാബി ചേംബര്‍ ഓഫ് കോമേഴ്സ് ഡൈറെക്ടഡ് ബോര്‍ഡ് മെമ്പര്‍മാരായ ഹെര്‍ എക്‌സിലെന്‍സി ദലാല്‍ സയീദ് അല്‍ ഖുബൈസി, ഖാന്‍ സമാന്‍ സുറൂര്‍ ഖാന്‍, എന്‍ എം സി സ്ഥാപകന്‍ പദ്മശ്രീ ഡോക്ടര്‍ ബി ആര്‍ ഷെട്ടി, യു.എ.ഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് സുധീര്‍ കുമാര്‍ ഷെട്ടി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി, അബുദാബി സുന്നി സെന്റര്‍ പ്രസിഡന്റ് ഡോക്ടര്‍ അബ്ദുല്‍ റഹ്മാന്‍ ഒളവട്ടൂര്‍, സൈഫ് ലൈന്‍ എം ഡി അബൂബക്കര്‍ കുറ്റിക്കോല്‍, അബുദാബി കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് വി കെ ഷാഫി, അബുദാബി എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് റഫീഖുദീന്‍ തങ്ങള്‍ തുടങ്ങി പ്രമുഖ വെക്തിത്വങ്ങളും സംബന്ധിക്കും. ദുബായ്, ഷാര്‍ജ എമിറേറ്റുകളില്‍ നിന്നും അബുദാബി മുസഫ്ഫ ഷാബിയാ സനയ്യ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് സൗജന്യ ബസ് സര്‍വിസ് സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
കാലങ്ങള്‍ക്ക് മുമ്പ് ഇസ്ലാമിക പ്രബോധനത്തിന് വരുകയും ശഹീദാവുകയും ചെയ്ത മൂന്നു ശുഹദാക്കള്‍ അന്ത്യ വിശ്രമം കൊള്ളൂന്ന സുപ്രധാന സിയാറത്ത് കേന്ദ്രമാണ് കര്‍ണാടക ദക്ഷിണ കണ്ണട ജില്ലയിലെ പുത്തൂര്‍ താലൂക്കിലെ മാടന്നൂര്‍ എന്ന ഗ്രാമം. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ അഫിലിയേറ്റഡ് സ്ഥാപനമായി നൂറുല്‍ ഹുദ ഇസ്ലാമിക് അക്കാഡമി എന്ന പേരില്‍ മാടന്നൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ സിലബസ് അനുസരിച്ചുകൊണ്ട് മത ബൗധിക ഭാഷ സമന്വയ പഠനമാണ് ഇവിടെ നല്‍കി വരുന്നത്

KCN

more recommended stories