വിമാനത്തില്‍ നിന്ന് താഴേക്ക് വീണ് എമിറേറ്റസ് ജീവനക്കാരിക്ക് പരുക്ക്

ദുബായ്: എമിറേറ്റ്‌സ് വിമാനത്തില്‍ നിന്ന് ക്യാബിന്‍ ജീവനക്കാരി താഴെവീണു. ഗുരുതരമായി പരിക്കേറ്റ ജീവനക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഗാണ്ടയിലെ എന്റെബ്ബെ വിമാനത്താവളത്തില്‍ ബുധനാഴ്ചയാണ് സംഭവം.

പുറപ്പെടാന്‍ തയ്യാറായ വിമാനത്തിന്റെ തുറന്നുവെച്ച വാതിലിലൂടെയാണ് ഇവര്‍ താഴേക്ക് വീണതെന്ന് എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു. ജീവനക്കാരിക്ക് ആവശ്യമായ ചികിത്സയും, എല്ലാ പിന്തുണയും സഹായവും നല്‍കുന്നതായും എമിറേറ്റ്‌സ് വക്താവ് വ്യക്തമാക്കി.

ജീവനക്കാരിയുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.

KCN

more recommended stories