ബിജെപിയെന്നാല്‍ ബ്രേക്ക് ജനതാ പ്രോമിസ്; പാര്‍ട്ടിയ്ക്ക് പുതിയ വ്യാഖ്യാനവുമായി ടിഡിപി

അമരാവതി: എന്‍ഡിഎയിയില്‍നിന്നുള്ള പിന്തുണ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് തെലുഗു ദേശം പാര്‍ട്ടി. ബിജെപിയന്നാല്‍ ബ്രേക്ക് ജനതാ പ്രോമിസാണെന്നാണ് പാര്‍ട്ടി നേതാവ് തോട്ട നരസിംഹന്റെ പുതിയ വ്യാഖ്യാനം.

ആന്ധ്രാപ്രദേശ് തലസ്ഥാനമായ അമരാവതിയില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ടിഡിപി പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് എന്‍ഡിഎ മുന്നണി ബന്ധം വിടാനുള്ള തീരുമാനം പാര്‍ട്ടി കൈകൊണ്ടത്. മുന്നണി വിടാനുള്ള ടിഡിപി തീരുമാനത്തെ തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും ശിവസേനയും സ്വാഗതം ചെയ്തു.

സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് അടുത്തിടെ പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിമാരായിരുന്ന അശോക് ഗജപതി റാജു, വൈഎസ് ചൗധരി എന്നിവരെ പാര്‍ട്ടി പിന്‍വലിച്ചിരുന്നു. ഇരുവരും രാജിവച്ചെങ്കിലും എന്‍ഡിഎ മുന്നണി തല്‍ക്കാലം വിടില്ലെന്നായിരുന്നു പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു അന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഇന്ന് ചേര്‍ന്ന അടിയന്തിരയോഗത്തില്‍ ബിജെപി ബന്ധം ഉപേക്ഷിക്കാന്‍ ടിഡിപി തീരുമാനിക്കുകയായിരുന്നു.

KCN

more recommended stories