കൗമാരക്കാരുടെ ലഹരി ഉപയോഗം: ജനകീയ ഇടപെടലുകള്‍ അനുവാര്യമെന്ന് മുസ്ലിം യൂത്ത് ലീഗ്

മേല്‍പറമ്പ്: അനിയന്ത്രിതമായി കൗമാരാക്കാര്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ച് വരുന്നത് തടയാന്‍ ജനകീയ ഇടപെടലുകള്‍ അനുവാര്യമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആവശ്യപെട്ടു. സ്‌കൂള്‍ കോളേജുകള്‍ ക്ലബുകള്‍ കേന്ദ്രികരിച്ച് പോലീസും ജനങ്ങളും യോജിച്ച് ഇതിനെതിരെ ബോധവല്‍ക്കരണവും അന്വേഷണവും നടത്തിയാല്‍ മാത്രമേ കഞ്ചാവ് അടക്കമുള്ള ലഹരി ഉപയോഗം തടയാനും ഇതിന്റെ വിതരണക്കാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനും സാധിക്കുകയുള്ളു എന്ന് യോഗം ഓര്‍മ്മിപ്പിച്ചു.

പ്രസിഡണ്ട് പി എച്ച് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ട്രഷറര്‍ അബ്ബാസ് കൊളച്ചപ്പ് നന്ദി പറഞ്ഞു.

ഒഴിവുള്ള ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഹാരിസ് അങ്കകളരിയെ തെരഞ്ഞെടുത്തു. റിയാസ് മൗലവി ഓര്‍മ്മ ദിനമായ ജനുവരി ഇരുപതിന് പഞ്ചായത്ത് തലങ്ങളില്‍ ജാഗ്രത സദസ്സ് സംഘടിപ്പിക്കും. 30ന് കണ്ണൂരില്‍ നടക്കുന്ന യുവജന യാത്ര പ്രഖ്യാപന സമ്മേളനം വിജയിപ്പിക്കും.

ജില്ല ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തെക്കില്‍, വൈസ് പ്രസിഡണ്ട് മാരാ ഹാരിസ് പട്ട്‌ള, മന്‍സൂര്‍ മല്ലത്ത്, എന്നിവര്‍ പ്രസംഗിച്ചു.
ടി ഡി ഹസ്സന്‍ ബസരി, നിസാര്‍ തങ്ങള്‍, അസ്ലം കീഴുര്‍, ഷഫീഖ് മയിക്കുഴി, അബ്ദുല്ല ഒറവങ്കര, ഖാദര്‍ ആലൂര്‍, നിസാര്‍ ഫാത്തിമ,അബൂബക്കര്‍ കണ്ടത്തില്‍, കെ എ യൂസഫ്, ദാവൂദ് പളളി പുഴ, റാഷിദ് കല്ലിംങ്കാല്‍, മൊയ്തു തൈര, മജീദ് ബെണ്ടിച്ചാല്‍, അബുബക്കര്‍ കീഴൂര്‍, ശറഫുദ്ധീന്‍ ചളിയങ്കോട്, അഷ്‌റഫ് ബോവിക്കാനം എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

KCN

more recommended stories