ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍: സിന്ധു സെമിയില്‍

ബര്‍മിംഗ്ഹാം: വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ പിവി സിന്ധു ഇടം നേടി. ജപ്പാന്‍ താരം നസോമി ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു സെമി സീറ്റ് ഉറപ്പിച്ചത്. സ്‌കോര്‍: 22-20, 18-21, 21-18

ബാഡ്മിന്റണ്‍ പ്രേമികള്‍ കാത്തിരുന്ന വാശിയേറിയ പോരാട്ടമാണ് ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ നടന്നത്. ആദ്യ ഗെയിമില്‍ നേരിയ വ്യത്യാസത്തിന് ഒകുഹാരയോട് തോല്‍വി സമ്മതിക്കേണ്ടി വന്ന സിന്ധു അടുത്ത രണ്ട് ഗെയിമുകളിലും ശക്തമായി തിരിച്ചടിച്ചു.

നിര്‍ണായകമായ മൂന്നാം ഗെയിമില്‍ നീണ്ട റാലികളിലൂടെ സിന്ധുവിനെ തളര്‍ത്താനായിരുന്നു ഒകുഹാരയുടെ ശ്രമം. എന്നാല്‍ ഒപ്പത്തിനൊപ്പം മുന്നേറാന്‍ സിന്ധുവിനായി. ഇതിന് മുന്‍പും ഇരുതാരങ്ങളും നേര്‍ക്ക് നേര്‍ വന്നപ്പോള്‍ തീ പാറിയ പോരാട്ടമാണ് നടന്നത്.

KCN

more recommended stories