ഖത്തര്‍ കെഎംസിസിയുടെ പ്രഥമ സാരഥികളെ ആദരിക്കുന്നു

ദോഹ : ഖത്തര്‍ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റും, രൂപീകരണത്തിന്ന് നേതൃത്വം നല്‍കുകയും, കാസര്‍കോട് മണ്ഡലത്തിലെ മത, സാമൂഹിക, സാംസ്‌കാരിക, ജീവ കാരുണ്യ മേഖലകളില്‍ നിറസാന്നിധ്യമായ മുഹമ്മദ് കുന്നില്‍ വൈസ് പ്രസിഡന്റ് ഇസ്മായില്‍ കടവത്തിനെയും മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തില്‍ വെച്ച് ആദരിക്കുന്നു. മാര്‍ച്ച് 22നു മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ വെച്ച് നടക്കുന്ന സ്മൃതിപഥം ചടങ്ങില്‍ ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ കമ്മിറ്റി ആദരിക്കും.

മുസ്ലിം ലീഗ് ജില്ലാ ട്രെഷര്‍ മാഹിന്‍ ഹാജി സാഹിബ്, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ. എ ജലീല്‍, കെഎംസിസി നേതാക്കളായ ബിഎം ബാവ ഹാജി, അന്‍വര്‍ കടവത്, ഹമീദ് പുത്തൂര്‍ പിഎം മുനീര്‍ ഹാജി, കെബി കുഞ്ഞമ്മു ഹാജി, അബ്ദുള്ള കുഞ്ഞി, എസ് പി സലാഹുദീന്‍, എം എ നജീബ്, നജീബ് കമ്പാര്‍, ജീലാനി, റഫീഖ് ഹാജി കോട്ടക്കുന്ന്, തുടങ്ങിയവര്‍ സംബന്ധിക്കുമെന്നു കെഎംസിസി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ മജലും ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ എറിയാലും അറിയിച്ചു.

KCN

more recommended stories