അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ദശ വാര്‍ഷികാഘോഷം: മൂസ ഷെരീഫും, ജഗദീഷ് കുമ്പളയും അതിഥികള്‍

അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ എം സി സി ദശ വാര്‍ഷികാഘോഷ ചടങ്ങില്‍, കാല്‍ നൂറ്റാണ്ട് കാലം കാറോട്ട മേഖലയില്‍ യു. എ യില്‍ അടക്കം ദേശീയ അന്തര്‍ ദേശീയ ചാംപ്യന്‍ഷിപ് നേടിയ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ഉടമ മൂസ ഷെരീഫും, മുന്‍ ഇന്ത്യന്‍ കബഡി ടീം ക്യാപ്റ്റനായ ജഗദീഷ് കുമ്പളയും അതിഥികളായി സംബന്ധിക്കും. സ്‌പോര്‍ട്‌സ്, കായിക മേഖലകളില്‍ അഭിമാന താരങ്ങളായ ഇരുവരെയും ഏപ്രില്‍ 19ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്റെറില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ആദരിക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എീ പി, പി ബി അബ്ദുല്‍ റസാഖ് എീ എല്‍ എ, പി കെ ഫിറോസ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

KCN

more recommended stories