തേനീച്ച കൂട് കത്തിക്കുന്നതിനിടയില്‍ വൃദ്ധന്‍ വെന്തുമരിച്ചു

ന്യൂഡല്‍ഹി: തേനീച്ച കൂട് കത്തിക്കാനുള്ള ശ്രമത്തിനിടയില്‍ വൃദ്ധന്‍ വെന്തുമരിച്ചു. 62കാരനായ മഹാവീര്‍ സിംഗാണ് മരിച്ചത്. തേനീച്ച കൂട് കത്തിക്കുന്നതിനിടയില്‍ ഇദ്ദേഹം പ്ലാസ്റ്റിക്കുകള്‍ കൂട്ടിയിട്ട ഭാഗത്തേയ്ക്ക് വീഴുകയായിരുന്നു. പ്ലാസ്റ്റിക്കിലേയ്ക്ക് പടര്‍ന്ന തീ മഹാവീര്‍ സിംഗിനേയും വിഴുങ്ങുകയായിരുന്നു. ഡല്‍ഹിയിലെ ഭാവന ജില്ലയിലാണ് സംഭവം. മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

KCN

more recommended stories