ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിനം കൊച്ചിയില്‍; മല്‍സരം നവംബര്‍ ഒന്നിന്

കൊച്ചി: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം കൊച്ചിയില്‍ നടത്തും. കെസിഎയും സ്റ്റേഡിയം ഉടമകളായ ജിസിഡിഎയും തമ്മിലുള്ള ചര്‍ച്ചയിലാണു തീരുമാനം. നവംബര്‍ ഒന്നിനു കേരളപ്പിറവി ദിനത്തിലാണു മല്‍സരം നടക്കുക. ഐഎസ്എല്ലും തടസമില്ലാതെ നടത്തുന്നതു സംബന്ധിച്ചു കേരള ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റുമായുള്ള ചര്‍ച്ച 21ന് നടക്കും. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും മല്‍സരത്തിനായി പരിഗണിച്ചിരുന്നു.

KCN

more recommended stories