”പണം ഒട്ടിച്ചിട്ടുണ്ട് സാറേ പരീക്ഷയില്‍ ഒന്ന് വിജയിപ്പിക്കണം ” ; ഉത്തരക്കടലാസില്‍ കറന്‍സി നോട്ടുകള്‍ ഒട്ടിച്ച് വെച്ച് വിദ്യാര്‍ത്ഥികളുടെ അടവ്

ഫിറോസാബാദ്:  പരീക്ഷയില്‍ വജയിപ്പിക്കണമെന്ന് അപേക്ഷിച്ച് വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്ക് പരീക്ഷ പേപ്പറില്‍ കൈക്കൂലി നല്‍കി. ഉത്തരക്കടലാസില്‍ കറന്‍സി നോട്ടുകള്‍ ഒട്ടിച്ച് അധ്യാപകര്‍ക്ക് നല്‍കുകയായിരുന്നു. 50, 100, 500 രൂപ നോട്ടുകളാണ് ഉത്തരകടലാസില്‍ ഒട്ടിച്ച് അയച്ചത്.

ഉത്തര്‍പ്രദേശിലെ 12-ാം ക്ലാസ് പരീക്ഷ പേപ്പറിലാണ് രസകരമായ സംഭവമുണ്ടായിരിക്കുന്നത്. ഇതിനൊപ്പം പുതിയ പരിഷ്‌ക്കാരത്തിന്റെ ഭാഗമായി ക്ലാസുകളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

പരീക്ഷയില്‍ മോശം പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ പണം ഒട്ടിച്ചിരിക്കുന്നതെന്ന് മൂല്യ നിര്‍ണയത്തിന് എത്തിയ അധ്യാപകര്‍ പറഞ്ഞു. എന്നാല്‍, തങ്ങള്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമെ മാര്‍ക്കുകള്‍ നല്‍കുകയുള്ളുവെന്ന് പരീക്ഷാ കേന്ദ്രത്തിലെ അധ്യാപകര്‍ പറഞ്ഞു. ഉത്തരക്കടലാസില്‍ ഒട്ടിച്ച പണം ഒരാള്‍ പോലും എടുത്തിട്ടില്ലെന്നും അധ്യാപകര്‍ പറഞ്ഞു.

KCN