കഞ്ചാവുമായി യുവാവിനെ അറസ്റ്റു ചെയ്തു

ഉപ്പള: കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഉപ്പള മുസോടിയിലെ താജുദ്ദീനെ (27) യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. താജുദ്ദീനില്‍ നിന്നും 50 ഗ്രാം കഞ്ചാവ് പോലീസ് പിടികൂടി.

കഴിഞ്ഞ ദിവസം മുസോടി മദ്രസയ്ക്കു സമീപത്ത് വെച്ചാണ് താജുദ്ദീനെ പോലീസ് അറസ്റ്റു ചെയ്തത്. നാട്ടുകാരുടെ സഹായത്തോടെയാണ് യുവാവിനെ പോലീസ് പിടികൂടിയത്.

KCN

more recommended stories