യു.എ.ഇ അമാസ്‌ക് പ്രീമിയര്‍ ലീഗ് സീസണ്‍ 3 മാര്‍ച്ച് 22ന്

ദുബായ്: യു.എ.ഇ അമാസ്‌ക് പ്രീമിയര്‍ ലീഗ് സീസണ്‍ 3 യും അമാസ്‌ക് മീറ്റും മാര്‍ച്ച് 22 വ്യാഴാഴ്ച രാത്രി അബുഹൈല്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും. കാസര്‍കോടിന്റെ കലാ – കായിക – കാരുണ്യ പ്രവര്‍ത്തന രംഗത്തെ നിറ സാന്നിധ്യമായ അമാസ്‌ക് സന്തോഷ് നഗറിന്റെ യു.എ.ഇ ഘടകമായ അമാസ്‌ക് യു.എ.ഇ കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ തന്നെ മത്സരങ്ങളുടെ ഭാഗമാകുവാന്‍ നാട്ടില്‍ നിന്നും മറ്റു ജി.സി.സി രാജ്യങ്ങളായില്‍ നിന്നും താരങ്ങള്‍ എത്തിച്ചേരുന്നുണ്ട്. രാത്രി 10 മണിക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ യു.എ.ഇ യിലെയും നാട്ടിലെയും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പരിപാടിയുടെ തത്സമയ സംപ്രേക്ഷണം വീക്ഷിക്കുവാന്‍ അമാസ്‌ക് യു.എ.ഇ യുടെ ഒഫീഷ്യല്‍ ഫേസ്ബുക് പേജില്‍ ( സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

KCN

more recommended stories