ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നത്: എം എ നജീബ്

ചെമ്മനാട്: ന്യൂനപക്ഷങ്ങളെയും എതിരാളികളെയും ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ് പറഞ്ഞു.
റിയാസ് മൗലവിയുടെ കൊലപാതകവും പള്ളികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ഭയപ്പെടുത്തലിന്റെ ഭാഗമാണെന്നും രാഷ്ട്രിയ നേട്ടമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
റിയാസ് മൗലവി യുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ചെമ്മനാട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട്
ആസിഫ് മാളിക അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് നിയോജക മണ്ഡലം ജന.സെക്രട്ടറി റൗഫ് ബാവിക്കര മുഖ്യ പ്രഭാഷണം നടത്തി, മുസ്തഫ മച്ചിനടുക്കം, അസ്ലം കീഴൂര്‍, സര്‍ഫറാസ് കടവത്ത്, സി എം മുസ്തഫ, എ ബി മുനീര്‍, കെ.മുഹമ്മദ് കുഞ്ഞി, നൗഷാദ് ആലിച്ചേരി, എ.ബി സൗബാന്‍, മൊയ്തീന്‍ തൈര, ഖാദര്‍ മിര്‍ഷാദ്, നശാത്ത് പരവനടുക്കം, നൗമാന്‍ ചെമ്മനാട്, അജ്മല്‍ ഒറവങ്കര, സി എം.അഷറഫ്, മുസ്തഫ മച്ചിനടുക്ക, അസ്ലം കീഴൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സുല്‍വാന്‍ ചെമ്മനാട് നന്ദിയും പറഞ്ഞു.

KCN