കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നല്‍കി

ജിദ്ദ : നീണ്ട മുപ്പത് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചു പോകുന്ന കെഎംസിസി ജിദ്ദ കാസറഗോഡ് ജില്ലയുടെ സ്ഥാപക നേതാവും, കെഎംസിസി ജിദ്ദ കാഞ്ഞങ്ങാട് മണ്ഡലം ചെയര്‍മാനുമാനും സാമൂഹ്യ,സാംസ്‌കാരിക,രാഷ്ട്രീയ,ജീവ കാരുണ്യ രംഗത്തെ നിറ സാന്നിധ്യവുമായ ഇബ്റാഹീം അബൂബക്കര്‍ എന്ന ഗസല്‍ ഇബ്രാഹിമിന് കെഎംസിസി ജിദ്ദ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നല്‍കി. ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ വെച്ച് നടന്ന ചടങ്ങ് പ്രസിഡന്റ് അബ്ദുല്‍ ഷുക്കൂര്‍ അതിഞ്ഞാല്‍ അധ്യക്ഷത വഹിച്ചു . ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഷുക്കൂര്‍ അതിഞ്ഞാല്‍ ഷാള്‍ അണിയിച്ചു. ഹസ്സന്‍ ബത്തേരി, അബ്ദുല്ല ഹിറ്റാച്ചി,കാദര്‍ ചെര്‍ക്കള, ജലീല്‍ ബേര്‍ക്ക, റഹീം പള്ളിക്കര,കെഎം.ഇര്‍ഷാദ്,മൊയ്ദു ബേര്‍ക്ക,അസീസ് ഉപ്പള എന്നിവര്‍ സംസാരിച്ചു. ബഷീര്‍ ചിത്താരി സ്വാഗതും ഫര്‍സി അതിഞ്ഞാല്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories