മോഹല്‍ലാല്‍ ചിത്രം നീരാളിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹന്‍ലാല്‍ ചിത്രം നിരാളി ജൂണ്‍ 14ന് റിലീസ് ചെയ്യും. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അജോയ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാദിയ മൊയ്തു, പാര്‍വതി നായര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സൈജു തോമസിന്റെതാണ് തിരക്കഥ. സ്റ്റിഫന്‍ ദേവസ്യയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗ്രാഫിക്‌സിന്റെ കാര്യത്തില്‍ നീരാളി പുലിമുരുകനെ മറികടക്കുമെന്നാണ് സൂചനകള്‍. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ കമ്ബ്യൂട്ടര്‍ ഗ്രാഫിക്‌സ് ആകും നീരാളിയില്‍ ഉണ്ടാവുക. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ഗ്രാഫിക്‌സാകും ചിത്രത്തിലെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഒരു ശരാശരി സിനിമ നിര്‍മ്മിക്കാന്‍ ചെലവാകുന്ന തുകയോളം വരും നീരാളിയുടെ ഗ്രാഫിക്‌സിനായി മാത്രം ചെലവഴിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

KCN