സന്തോഷ് ട്രോഫി; ബംഗാളിന് തകര്‍പ്പന്‍ വിജയം

സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും ബംഗാളിന് വിജയം. നിലവിലെ ചാമ്പ്യന്മാരായ ബംഗാള്‍ മഹാരാഷ്ട്രയെ ആണ് ഇന്ന് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കായിരുന്നു ബംഗാളിന്റെ വിജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് ബംഗാള്‍ ജയിച്ചു കയറിയത്.

ബംഗാളിനായി ബിദ്യാസാഗര്‍ ഇരട്ട ഗോളുകളും നോതോഷ്, ജിതെന്‍ മുര്‍മു, രാജോന്‍ ബെര്‍മന്‍ എന്നിവര്‍ ഒരോ ഗോളും നേടി. ആദ്യ മത്സരത്തില്‍ മണിപ്പൂരിനേയും ബംഗാള്‍ തോല്‍പ്പിച്ചിരുന്നു.

ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ മണിപ്പൂരിനെ ചണ്ഡിഗഡ് 1-1 എന്ന സ്‌കോറിന് സമനിലയില്‍ പിടിച്ചു.

KCN

more recommended stories