ഭക്ഷണത്തില്‍ പുഴു; അമൃത എന്‍ജിനിയറിംഗ് കോളജ് അനശ്ചിത കാലത്തേക്ക് അടച്ചു

കൊല്ലം: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയ സംഭവം വിവാദമായതിനേത്തുടര്‍ന്ന് കൊല്ലം അമൃത എന്‍ജിനിയറിംഗ് കോളജ് അനശ്ചിത കാലത്തേക്ക് അടച്ചു. വിദ്യാര്‍ഥികള്‍ ഇന്ന് തന്നെ ഹോസ്റ്റല്‍ ഒഴിയണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തിയതിനേത്തുടര്‍ന്ന് കോളജ് കാമ്പസ് വിദ്യാര്‍ഥികള്‍ ഉപരോധിച്ചിരുന്നു. വിദ്യാര്‍ഥികള്‍ പ്രതിഷേധം അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ കോളജ് മനേജ്‌മെന്റ് ഇതുവരെ തയാറായിട്ടില്ല.

KCN

more recommended stories