വോളിബോള്‍ മുന്‍ ദേശീയ കോച്ച് കലവൂര്‍ ഗോപിനാഥ് അന്തരിച്ചു

വോളിബോള്‍ മുന്‍ ദേശീയ കോച്ചും കയര്‍ വ്യവസായിയും എസ്എന്‍ഡിപി നേതാവുമായ കലവൂര്‍ ഗോപിനാഥ് (82) അന്തരിച്ചു. ജിമ്മി ജോര്‍ജടക്കമുള്ള താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്യുന്നതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് വിടപറഞ്ഞത്.

പതിനെട്ടാം വയസ്സില്‍ ഫ്‌ലൈറ്റ് ലഫ്റ്റനന്റായി വ്യോമസേനയില്‍ കയറിയ ഗോപിനാഥ് 1969 ല്‍ വിരമിച്ചു. ഇന്ത്യന്‍ വ്യോമസേനയും സിലോണ്‍ ടീമുമായുള്ള വോളിബോള്‍ മല്‍സരത്തില്‍ ജയിച്ചതോടെ ഗോപിനാഥ് എന്ന താരം വാര്‍ത്തകളില്‍ നിറഞ്ഞു തുടങ്ങി.

വ്യോമസേനാ ടീമില്‍ ഇടം നേടിയ ആദ്യ അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഇന്റര്‍സര്‍വീസസ് വോളിയിലെ ചാംപ്യന്‍ സംഘത്തിലെ അംഗം, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് (എന്‍ഐഎസ്) വരും മുന്‍പു രാജ്കുമാരി അമൃത്കൗര്‍ കോച്ചിങ് പദ്ധതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ 18 പേരില്‍ ഒരാള്‍, എന്‍ഐഎസിലെ ആദ്യ കോച്ചിങ് പരിശീലന സംഘത്തിലെ അംഗം, ഒരേസമയം കോച്ചും കളിക്കാരനുമായി മെയ്ന്റനന്‍സ് കമാന്‍ഡ് ടീമിനെ ആറുവര്‍ഷം എയര്‍ഫോഴ്‌സ് ചാംപ്യന്‍ഷിപ്പിലെ ജേതാക്കളാക്കിയയാള്‍.

KCN

more recommended stories