അനുശോചന യോഗം സംഘടിപ്പിച്ചു

ആലംപാടി: ആലംപാടി ഇന്ത്യന്‍ നാഷണല്‍ ലീഗ് ആലംപാടി ശാഖ മുന്‍ വൈസ് പ്രസിഡന്റ് എസ് അബ്ദുല്‍ ഖാദര്‍ ഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് ആലംപാടി ശാഖ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. പാര്‍ട്ടി രൂപീകരണം മുതല്‍ ആദര്‍ശപരമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും പാര്‍ട്ടിക്ക് നേരിട്ട പ്രതിസന്ധി ഘട്ടങ്ങളില്‍ ശാഖയിലുള്ള പ്രവര്‍ത്തകന്‍മാര്‍ക്ക് ഉപദേഷ നിര്‍ദ്ദേശം നല്‍കുകയും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി അഹോരാത്രം പരിശ്രമിച്ച നേതാവുമായിരുന്നു എസ്.അബ്ദുല്‍ ഖാദര്‍ ഹാജി.അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഭാവിതലമുറക്ക് മാതൃകയാണെന്ന് ഉദ്ഘാടന പ്രഭാഷണം നടത്തിയ ഐ എന്‍ എല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ കണ്ടാളം പറഞ്ഞു. മൗലവി അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗംമുനീര്‍ കണ്ടാളം ഉദ്ഘാടനം ചെയ്തു. കാദര്‍ ആലംപാടി, ഹാരിസ്‌ബെഡി, ഹനീഫ് കടപ്പുറം, ഷാഫി സന്തോഷ് നഗര്‍, അഹ്മദ് മിഹ്‌റാജ്, ഹനീഫ് മസ്‌കറ്റ്, അബു കല്‍പ്പറ, മജീദ് എസ് ടി ,ഹസ്സന്‍ വില്ലന്‍, മുക്രി സിദ്ധി. ഹനീഫ് ഏരിയപ്പാടി അബ്ദുല്‍ ഖാദര്‍ മാഹിന്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി .കാദര്‍ ഏരിയപ്പാടി സ്വാഗതവും ഇല്യാസ് കരോടി നന്ദിയും പറഞ്ഞു.

KCN

more recommended stories