ജലദിനാചരണവും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി

ആലൂര്‍: ആലൂര്‍ കള്‍ച്ചറല്‍ ക്ലബ്ബിന്റെയും നെഹ്‌റു യുവ കേന്ദ്രയുടേയും സംയുക്താ ആഭിമുഖ്യത്തില്‍ ജലദിനാചരണവും ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും നടത്തി. പരിപാടി ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ മാത്യു എം എ ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീ ചാള്‍സ് ജോസ്, ഉപേന്ദ്രന്‍ പിഎന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
പരിപാടിയില്‍ ആലൂര്‍ ജമാഅത്ത് ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫി, എ.ടി അബൂബക്കര്‍, ബി. കെ ഹംസ ആലൂര്‍, ടി.എ അബ്ദുല്‍ ഖാദര്‍, ഇസ്മായില്‍ മാസ്റ്റര്‍, എ.കെ അബ്ബാസ്, അഷ്റഫ് എന്‍.എ എന്നിവര്‍ സംസാരിച്ചു. ആലൂര്‍ കള്‍ച്ചറല്‍ ക്ലബ് പ്രസിഡന്റ് ലത്തീഫ് ടി. എ ടെ അധ്യക്ഷതയില്‍ തുടങ്ങിയ പരിപാടിയില്‍ ക്ലബ് സെക്രട്ടറി അബ്ദു സമദ് വൈറ്റലൈന്‍ സ്വാഗതവും അബ്ദുള്ള എ.ടി നന്ദിയും അറീച്ചു.

KCN

more recommended stories