സ്‌നേഹ സംഗമം 2018 സംഘടിപ്പിച്ചു

പരവനടുക്കം: കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ഗവ: മഹിള മന്ദിരം പരവനടുക്കം സ്‌നേഹ സംഗമം 2018 നടത്തി. മഹിള മന്ദിരത്തില്‍നിന്നും വിവാഹിതരായി പോയിട്ടുള്ള അന്തേവാസികളുടെ കുടുംബ സംഗമമാണ് ‘സ്‌നേഹ സംഗമം’ എന്ന പദ്ധതി. കാസര്‍കോട് ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ടി. കബീറിന്റെ അധ്യക്ഷതയില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. വനിതരത്‌ന പുരസ്‌കാര ജേതാവ് ഡോ.മിനി മുഖ്യാതിഥിയായിരുന്നു.

KCN

more recommended stories