ഉപ്പളയില്‍ വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഉടനെ ആരംഭിക്കും

മംഗല്‍പാടി: ഉപ്പളയില്‍ വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഉടനെ ആരംഭിക്കാന്‍ തീരുമാനും. മംഗല്‍പാടി പഞ്ചായത്തിലെ ഉപ്പള മുളിഞ്ചയില്‍ പ്രസ്തുത പദ്ധതിക്ക് വേണ്ടി 5 വര്‍ഷം മുമ്പ് തന്നെ സ്ഥലം യു.കെ. യൂസഫിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ വിലയ്ക്ക് വാങ്ങി പഞ്ചായത്തിന് കൈമാറിയിരുന്നെങ്കിലും ഇതുവരെയും നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. സ്വകാര്യ ചാനലില്‍ ഒരു അഭിമുഖത്തില്‍ യു.കെ. യൂസഫ് കുറെ വര്‍ഷമായിട്ടും പ്ലാന്റ് ആരംഭിക്കാത്തതിനെപറ്റി പരാമര്‍ശിച്ചിരുന്നു. ഇന്ന് രാവിലെ പഞ്ചായത്ത് പ്രസിഡന്റ് ശാഹുല്‍ ഹമീദിന്റെയും മെമ്പര്‍മാരുടെയും ടി.എ. മൂസ, എം.ബി. യൂസഫ്, പി.എം. സലീം, ഗോള്‍ഡന്‍ റഹ്മാന്‍, സിറ്റിസെന്‍ അഷറഫ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഉടനെ ആരംഭിക്കാന്‍ തീരുമാനിച്ചു.

KCN

more recommended stories