യു.എ.ഇ അമാസ്‌ക് പ്രീമിയര്‍ ലീഗ് സീസണ് 3; യുനൈറ്റഡ് സി.കെ ചാമ്പ്യന്‍മാര്‍

ദുബൈ: യു.എ.ഇ അമാസ്‌ക് ദുബൈയിലെ അബുഹൈല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച യു.എ.ഇ അമാസ്‌ക് പ്രീമിയര്‍ ലീഗ് സീസണ് 3 ല്‍ യുണൈറ്റഡ് സി കെ ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനലില്‍ റിലയന്‍സ് എഫ് സിയെ എതിരില്ലാതെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് യുണൈറ്റഡ് സി.കെ ചാമ്പ്യരായത്. സെമി ഫൈനല്‍ മത്സരത്തില്‍ കരുത്തരായ സാഫ്‌കോ എമാറാത്തിനെ പരാജയപ്പെടുത്തിയാണ് റിലയന്‍സ് എഫ്‌സി ഫൈനലില്‍ പ്രവേശിച്ചത്.

അമാസ്‌ക് സന്തോഷ്‌നഗറിന്റെ ദുബൈ ഘടകമായ യു.എ.ഇ അമാസ്‌ക് ഇത് മൂന്നാം തവണയാണ് ദുബൈയില്‍ ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നത്. സംഘാടന മികവും ജനപങ്കാളിത്തവും കൊണ്ട് ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ പ്രീമിയര്‍ ലീഗായിരുന്നു മൂന്ന് സീസണിലേതും.

ഷാഫി റിലയന്‍സിന്റെ അദ്ധ്യക്ഷതയില്‍ പൊതു പ്രവര്‍ത്തകനും കെ.എം.സി.സി നേതാവുമായ ഹസൈനാര്‍ തോട്ടം ഭാഗം പരിപാടി ഉദ്ഘാടനം ചെയ്തു. കലാ കായിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജീവകാരുണ്യ മേഖലയിലും ഏറെ തിളങ്ങി നില്‍ക്കുന്ന ഒരു ക്ലബ്ബാണ് അമാസ്‌ക്കെന്നും ഇത്തരത്തിലുള്ള ക്ലബ്ബുകള്‍ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ പ്രീമിയര്‍ ലിഗ് ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ഉദ്ഘാടന പ്രസംഘത്തില്‍ അദ്ധേഹം അഭിപ്രായപ്പെട്ടു. കെ.എം.സി.സി നേതാവ് മുനീര്‍ പി.ചെര്‍ക്കള, എഴുത്തുകാരന്‍ സ്‌കാനിയ ബെദിര, ഷാനവാസ് കൊച്ചി, റഹ്മാന്‍ ബേക്കറി, ഹനീഫ സി കെ, ഹസൈനാര്‍, തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു സംസാരിച്ചു.

ദുബൈയിലെ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കാനായി നാട്ടില്‍ നിന്നും വന്ന ടീം അമാസ്‌ക് ചെയര്‍മാന്‍ ഷാഫിക്ക് ഹസൈനാര്‍ തോട്ടും ഭാഗം സേനഹോപഹാരം സമര്‍പ്പിച്ചു. ഏറ്റവും നല്ല കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് റിലയന്‍സ് എഫ്. സി യുടെ മുജ്തബയും, ടൂര്‍ണമെന്റിലെ മികച്ച ഗോളിയായി യുണൈറ്റട് സി.കെ യുടെ മഷ്ഹൂദിനേയും, ഫൈനലിലെ മികച്ച കളിക്കാരനായി യുണൈറ്റട് സി കെ യുടെ ഹനീഫയെയും തെരഞ്ഞെടുത്തു. അമാസ്‌ക് ഭാരവാഹികള്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫികള്‍ കൈമാറി. യു.എ.ഇ അമാസ്‌ക് ഉപദേശക സമതി ചെയര്‍മാന്‍ ഉമ്മര്‍പാണളം സ്വാഗതവും യു.എ.ഇ അമാസ്‌ക് ചെയര്‍മാന്‍ മുനീര്‍ എസ്.ഇ.എസ് നന്ദിയും പറഞ്ഞു.

KCN

more recommended stories