നവ്യാനുഭവമായി സര്‍വ്വാന്‍സ് യു എ ഇ മീറ്റ്

ദുബായ് : ചൗക്കി സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുബായ് സബില്‍ പാര്‍ക്കില്‍ സര്‍വ്വാന്‍സ് മീറ്റ് സംഘടിപ്പിച്ചു. യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ അതിവസിക്കുന്ന സര്‍വ്വാന്‍സ് മെംബര്‍മ്മാരെ ഒരു ഒത്ത്കുടലിനായി വര്‍ഷത്തില്‍ ഒരിക്കല്‍ സംഘടിപ്പികാറുള്ള മീറ്റ് വിവിധ വ്യത്യസ്ത വിനോദ കലാ കായിക മല്‍സരത്തോടു കുടി സബില്‍ പാര്‍ക്കില്‍ ഒത്തുകുടി ജംഷി മൂപ്പയുടെ അദ്ധ്യക്ഷതയില്‍ ശബിര്‍ ദുബി സ്വാഗതവും പറഞ്ഞു. പരിപാടിയുടെ സര്‍വ്വാന്‍സ് യു എ ഇ ഉപദേശകസമിതി അംഗം സിദ്ദിക്ക് ഉദ്ഘാടനം ചെയ്തു. നാട്ടിലെ വര്‍ത്തമാനകാല സാമുഹിക വിപത്തായി മാറിയിരിക്കുന്ന കഞ്ചാവ് പോലോത്ത ലഹരികളെ തുടച്ച് മാറ്റാന്‍ നാട്ടിലെ സന്നദ്ധ സംഘടനകളും ക്ലബുകളും ഒത്ത് ഒരുമിച്ച് ഒറ്റകെട്ടായി മുന്നിട്ടിറങ്ങണമെന്നും മീറ്റില്‍ അവശ്യമുയര്‍ന്നു. പരിപാടിയില്‍ മെംബര്‍മ്മാരുടെ കലാ കായിക മല്‍സരവും സമ്മാന വിതരണവും നടന്നു.
ഹാരിസ് എം എ, ഷാഫി , ജലില്‍ , ആസി, അബു, മുനിദ്, അജ്ജു, അര്‍പ്പു, റൗഫ്, ഫൈസല്‍, റാശിദ് ഐവ എന്നിവര്‍ ആശംസ പ്രസംഗം നടത്തി ബിരാന്‍ ഐവ നന്ദിയും പറഞ്ഞു

KCN