സേട്ട് സാഹിബ് അനുസ്മരണം ഏപ്രില്‍ 27, 28 തീയതികളില്‍

കാഞ്ഞങ്ങാട്: സ്വജീവിതം സമൂഹത്തിനു വേണ്ടി സമര്‍പ്പിച്ചു നീണ്ട മുപ്പതി അഞ്ചു വര്‍ഷത്തോളം മര്‍ധിത പീഡിത ന്യൂന പക്ഷ ജനവിഭാഗത്തിന് വേണ്ടി ഇന്ത്യന്‍ പാര്‍ലമെന്റില്‍ ശബ്ദിച്ച ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാപക നേതാവ് മര്‍ഹൂം മെഹബൂബെ മില്ലത്ത് അല്‍ഹാജ് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് അനുസ്മരണം ഏപ്രില്‍ 27, 28 തീയതികളില്‍ നടത്തും. ഐ.എന്‍.എല്‍ അജാനൂര്‍ പഞ്ചായത്ത് സംഘടിപ്പിക്കുന്ന സേട്ട് സാഹിബ് അനുസ്മരണത്തില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍ഗണന നല്‍കുമെന്ന് ഭാരവഹികള്‍ അറിയിച്ചു. ഏപ്രില്‍ 27, വെള്ളിയാഴ്ച്ച അസര്‍ നമസ്‌കാരത്തിനു ശേഷം കാഞ്ഞങ്ങാട് മണ്ഡലം ഓഫീസില്‍ വെച്ചു പ്രാര്‍ത്ഥന സദസ്സ് നടത്തും. തുടര്‍ന്ന് പായസം വിതരണം ചെയ്യും. സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കു വേണ്ടി മില്ലത്ത് സാന്ത്വനം മിഷന്‍ ടി ട്വന്റി നടപ്പിലാക്കുന്ന റേഷന്‍ പദ്ധതിയുടെ ഉദ്ഘാടനവും പ്രസ്തുത ചടങ്ങില്‍ വെച്ചു നടക്കും. ഏപ്രില്‍ 28, ശനിയാഴ്ച്ച അനാഥാലയങ്ങള്‍, തെരുവോരങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചു. അഞ്ചൂറോളം ആളുകള്‍ക്ക് സേട്ട് സാഹിബിന്റെ ഓര്‍മ്മയ്ക്കായി ഭക്ഷണം വിതരണം ചെയ്യും.

ഐ.എന്‍.എല്‍ കാഞ്ഞങ്ങാട് മണ്ഡലം ഓഫീസില്‍ വെച്ചു ചേര്‍ന്ന യോഗത്തില്‍ ഐ.എന്‍.എല്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പാറക്കെട്ട് കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷം വഹിച്ചു. സെക്രട്ടറി കെ.സി. മുഹമ്മദ് കുഞ്ഞി സ്വാഗതവും, റിയാസ് അമലടുക്കം നന്ദിയും പറഞ്ഞു. ഐ.എന്‍ നേതാക്കളായ ഗഫൂര്‍ ബാവ, സി.എച്. ഹസ്സൈനാര്‍, ഹമീദ് മുക്കൂട്, എ.കെ. അബ്ദുല്‍ ഖാദര്‍, എല്‍. കുഞ്ഞഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories