ക്ഷയരോഗദിന പരിപാടി സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ലോക ക്ഷയരോഗദിന പരിപാടി കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വി.വി. രമേശന്‍ കാഞ്ഞങ്ങാട് മര്‍ച്ചന്റ് വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റിനെ ഉപഹാരം നല്‍കി ആദരിച്ചു. എം.ഒ.ടി.സി കാഞ്ഞങ്ങാട് ഡോ. സിറിയക് ആന്റണി കഷയരോഗദിനസന്ദേശം നല്‍കി. ഐ.എം.എ പ്രസിഡന്റ് ഡോ.ബല്‍റാം നമ്പ്യാര്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് ജില്ലാശുപത്രി സൂപ്രണ്ട് ഡോ. സുനിതാ നന്ദന്‍ സ്വാഗതം പറഞ്ഞു. ഡി.വൈ.എസ്.പി. കെ.ദാമോദരന്‍ ലോകക്ഷയരോഗദിന റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. ക്ഷേമകാര്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗംഗാരാധാകൃഷ്ണന്‍, കാഞ്ഞങ്ങാട് പി.പി.യൂണിറ്റ് ദാക്ഷായണി, കാഞ്ഞങ്ങാട് പി.പി.യൂണിറ്റ് മുരളീധരന്‍, സുകുമാരന്‍ എസ്.ടി.എസ്. ടി.ബി.യൂണിറ്റ് നന്ദിയും പറഞ്ഞു.

KCN

more recommended stories