വിനോദങ്ങളിലും പ്രവാസി കൂട്ടായ്മകള്‍ ലക്ഷ്യം വെക്കുന്നത് സഹജീവി സ്‌നേഹം – സലാം കന്യാപാടി

ദുബായ് : വിനോദങ്ങള്‍ക്കും കളികള്‍ക്കുമൊക്കെയായ് ഒത്തുകൂടുന്ന കൂട്ടായ്മകളും കളിയോടൊപ്പം സഹജീവി സ്‌നേഹവും കാരുണ്യവും കൂടി ലക്ഷ്യം വെക്കുന്നത് മലയാളി സമൂഹത്തിന്റെ മാത്രം നന്‍മകളാണെന്ന് ദുബായ് കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സലാം കന്യാപാടി അഭിപ്രായപ്പെട്ടു. ദുബായ് പാര്‍ക്ക സോക്കര്‍ ലീഗ് -2018 എന്ന ഫുഡ്‌ബോള്‍ മത്സരം മംസാര്‍ അല്‍ ഇത്തിഹാദ് മൈതാനിയില്‍ ഉദ്ഗാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലാള്‍ കൂടുന്നിടത്തെല്ലാം നാടിന്റെ നൊംബരങ്ങള്‍ ചര്‍ച്ച ചെയ്യുകയും കഴിയുന്ന രീതിയില്‍ സഹായിക്കുകയും പരസ്പര സഹകരണവും നന്‍മ നിറഞ്ഞ പ്രവര്‍ത്തനങ്ങളും നടത്തി പാവങ്ങള്‍ക്ക് തുണയേകുകയും ചെയ്യുന്ന നല്ല മനസ്സുകളാണ് നമ്മുടെ നാടിന്റെ ഐശ്വര്യം.
കാസ്രോട്ടാരുടെ പാര്‍ക്ക സോക്കര്‍ ലീഗിനും ഈ കൂട്ടായ്മയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവിധ നന്‍മകളും ആശംസിക്കുന്നു. അദ്ദേഹം കുട്ടിച്ചേര്‍ത്തു. പരേതരുടെ പരസഹായി , ജീവകാരുണ്യ രംഗത്ത് തിളങ്ങി നില്‍ക്കുന്ന, നിരവധി കരുണ്ണ്യ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ മലയാളികളുടെ അഭിമാനം അഷ്റഫ് താമരശ്ശേരിയെ യും പ്രവാസലോകത്തെ കാരുന്ന്യത്യത്തിന്റെ കാവലാള്‍ നസീര്‍ വാടാനപ്പള്ളിയെ യും ആദരിച്ചു

പാര്‍ക്ക പ്രസിഡണ്ട് എം.എം.കെ കബീര്‍ അധ്യക്ഷത വഹിച്ചു സെക്രെട്ടറി കമറുദ്ധീന്‍ സ്വാഗതം പറഞ്ഞു. ഷംസുദ്ദീന്‍ മാസ്റ്റര്‍ പാടലടക്ക, ഇന്‍കാസ് സെക്രട്ടറി നൗഷാദ് കന്യപ്പാടി, ടാറ്റ ഫോണ്‍സ് ഉടമ അലി, ഐ സി എഫ് പ്രതിനിധി നസീര്‍ വാടാനപ്പള്ളി (കാരുണ്യ പ്രവര്‍ത്തകന്‍ ) യുവ എഴുത്തുകാരന്‍ ജംഷി അട്ക്ക, കെ എം സി സി നേതാക്കളായ ഫൈസല്‍ പട്ടേല്‍, പി ഡി നൂറുദ്ദീന്‍, മുനീര്‍ ഉറുമി ട്രഷറര്‍ ഹനീഫ് മല്ലം, ബോര്‍ഡ് അംഗങ്ങളായ, റിയാസ്, ശരീഫ് എന്നിവര്‍ സംബന്ധിച്ചു. ഖാലിദ് മായിപ്പാടി നന്ദിയും പറഞ്ഞു. ദുബായ് പാര്‍ക്ക സോക്കര്‍ ലീഗ് -2018 ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ സലാം കന്യപ്പാടി ഉദ്ഗാടനം ചെയ്യുന്നു

KCN

more recommended stories