റിയാദ് – കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കുടുംബ സംഗമം ഏപ്രില്‍ രണ്ടാം വാരം

റിയാദ്: റിയാദ്-കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ പതിനഞ്ചാം വാര്‍ഷിക ദിനാഘോഷത്തിന്റെ ഭാഗമായി റിയാദിലുള്ള മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നുള്ള മുഴുവന്‍ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് മെഗാ – കുടുംബ സംഗമം ഏപ്രല്‍ 13 ന് വെള്ളിയാഴ്ച്ച നടത്തുവാന്‍ സഫാമക്കയില്‍ ചേര്‍ന്ന മണ്ഡലം വര്‍ക്കിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രശസ്ത ഗായകര്‍ അണിനിരക്കുന്ന ഇശല്‍ സന്ധ്യ, സാംസ്‌കാരിക സംഗമം, വൈവിദ്യമാര്‍ന്ന വിവിധ കലാ-മത്സരങ്ങള്‍ ഒക്കെ സംഗമത്തിന്റെ ഭാഗമായി നടക്കും. മൂസ പട്ട ചെയര്‍മാനായും കെ.പി.മുഹമ്മദ് കളപ്പാറ കണ്‍വീനറായും പതിനഞ്ചംഗ സംഘാടക സമിതിയെ തെരെഞ്ഞെടുത്തു.

മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബൈത്തുറഹ്മ ഫണ്ടിന് വേണ്ടി നടത്തിയ അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റ് വന്‍ വിജയമാക്കുവാന്‍ വേണ്ടി പ്രവര്‍ത്തിച്ച മുഴുവന്‍ പ്രവര്‍ത്തകരെയും യോഗം അഭിനന്ദിച്ചു. പുത്തിഗ- പഞ്ചായത്തിലെ കല്ലിംഗാറിലെ ഒരു നിര്‍ധന യുവതിയുടെ ഉമ്മ പുത്തിഗെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്റെ പ്രസിഡന്റ് ഇ.കെ. മുഹമ്മദ് കുഞ്ഞിയോട് ഫോണിലൂടെ ധന സഹായം ആവശ്യപ്പെടുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുക വഴി ആകുടുംബത്തിന്റെ ദയനീയ സ്ഥിതി മനസ്സിലാക്കി കൊണ്ട് ത ണല്‍ ഗ്രൂപ്പിലൂടെ എത്രയും പെട്ടെന്ന് കഴിവിന്റെ പരമാവധി പണം സ്വരുപ്പിച്ചു അയച്ചു കൊടുക്കുവാനും യോഗം തീരുമാനിച്ചു.

മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി കരക്കണ്ടം അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് കളപ്പാറ യോഗം ഉല്‍ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് തോട്ട, ഇബ്രാഹിം സഫാ മക്ക, അസീസ് അട്ക്ക, അഷ്‌റഫ് മീപിരി, കെ എച്ച് മുഹമ്മദ്, റഹീം സോങ്കാല്‍, ഖാദര്‍ നാട്ടക്കല്‍, അബു അനസ് എം എ, സുനീര്‍, യൂസുഫ് ബംബ്രാണ, മിസിയാന്‍ പട്ട, യൂസുഫ് ഉപ്പള, ഹനീഫ് ഇച്ചിലങ്കോട്, ഇല്യാസ് മൊഗ്രാല്‍, സലിം ഉപ്പള, ഹമീദ് സി എം സി, അല്‍പാസ് ബന്തിയോട്, ഹമീദ് ബായാര്‍, അഷ്‌റഫ് മുബാറക്ക് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഹുസൈന്‍ മച്ചംപാടി സ്വാഗതവും ട്രഷറര്‍ മൂസ പട്ട നന്ദിയും പറഞ്ഞു

KCN

more recommended stories