കര്‍ണാടക തെരഞ്ഞെടുപ്പ് മെയ് 12 ന്, വോട്ടെണ്ണല്‍ 15ന്; ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്

 

കര്‍ണാടക തെരഞ്ഞെടുപ്പ് മെയ് 12ന് നടക്കും. വോട്ടെണ്ണല്‍ മെയ് 15ന് നടക്കും.മ ുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവുത്തറാണ് വാര്‍ത്ത സമ്മേളനത്തില്‍ തിയ്യതി പ്രഖ്യാപിച്ചത്.

224 സീറ്റിലേക്കാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ്. ഇംഗ്ലീഷിലും കന്നഡയിലും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭ്യമാക്കും. എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കും.

മുഴുവന്‍ മണ്ഡലങ്ങളിലും കേന്ദ സേനയെ വിനിയോഗിക്കും. പ്രചരണത്തിന് ഹരിതചട്ടം നടപ്പിലാക്കും. പെരുമാറ്റച്ചട്ടം ഇന്നു മുതല്‍ ബാധകം. കേന്ദ്ര സര്‍ക്കാരിനും പെരുമാറ്റച്ചട്ടം ബാധകമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

KCN

more recommended stories