അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആഘോഷിക്കുന്നു

അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മകളുമായി ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആഘോഷിക്കുന്നു. ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് കൊണ്ട് ക്രിസ്തുദേവന്‍ എളിമയുടെ മാതൃക കാട്ടിയതിനെയും പെസഹാ ഭക്ഷിച്ചതിനെയും അനുസ്മരിക്കുന്ന തിരുക്കര്‍മങ്ങള്‍ വ്യാഴാഴ്ച ദേവാലയങ്ങളില്‍ നടന്നു കഴിഞ്ഞു. പെസഹയോട് അനുബന്ധിച്ച് 12 പേരുടെ പാദങ്ങള്‍ ദേവാലയങ്ങളില്‍ വൈദികന്‍ കഴുകി ചുംബിക്കുന്ന ശുശ്രൂഷയ്ക്കൊപ്പം ആരാധനയും പ്രാര്‍ഥനകളും നടന്നു.

അന്ത്യ അത്താഴ വേളയിലാണ് യേശു അപ്പം മുറിച്ച് ശിഷ്യര്‍ക്ക് നല്‍കിയത്. അതിനാല്‍ ഈ ദിവസം വൈകുന്നേരം ഭവനങ്ങളില്‍ പ്രത്യേകം അപ്പം തയ്യാറാക്കി അനുഷ്ഠാനങ്ങളോടെ ഭക്ഷിക്കും. ഓശാന ഞായറാഴ്ച ലഭിച്ച കുരുത്തോലയുടെ അഗ്രം മുറിച്ച് കുരിശടയാളത്തില്‍ വെച്ചായിരിക്കും അപ്പം തയ്യാറാക്കുന്നത്.

KCN

more recommended stories