ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ സുസൂക്കിയും ടൊയോട്ടയും കൈകോര്‍ത്തു

ഇന്ത്യയില്‍ ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടയും സുസൂക്കിയും തമ്മില്‍ കൈകോര്‍ത്തു. ഇന്ത്യന്‍ വിപണിയില്‍ ഹൈബ്രിഡ് ഉള്‍പ്പെടെയുള്ള വാഹനങ്ങളെ തമ്മില്‍ കൈമാറാന്‍ ഇരു കമ്പനികളും ധാരണയിലെത്തിയിരിക്കുകയാണ്.
തീരുമാനം പ്രകാരം ബലെനോ, വിറ്റാര ബ്രെസ്സ മോഡലുകളെ സുസൂക്കി ടൊയോട്ടയ്ക്കും കൊറോള മോഡലിനെ സുസൂക്കിയ്ക്ക് ടൊയോട്ടയും വിതരണം ചെയ്യും.

കൈമാറുന്ന മോഡലുകളുടെ എണ്ണം, വില, വകഭേദങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ പീന്നീട് നിശ്ചയിക്കും.
ഊര്‍ജ്ജ സംരക്ഷണം മുന്‍നിര്‍ത്തി ഹൈബ്രിഡ് വാഹനങ്ങളെ സംയുക്തമായി വികസിപ്പിക്കാനുള്ള നടപടിയിലേക്കും ഇരുവരും കടക്കുമെന്ന് അറിയിച്ചു.

KCN

more recommended stories