ഐ എസില്‍ ചേര്‍ന്ന നാല് കാസര്‍കോട് സ്വദേശികള്‍ കൊല്ലപ്പെട്ടു

കാസര്‍കോട്: ദാഇഷില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശികളായ നാലു പേര്‍ കൊല്ലപ്പെട്ടു. മരിച്ചവര്‍ പടന്ന തൃക്കരിപ്പൂര്‍ സ്വദേശികള്‍. കാസര്‍കോട് പടന്ന സ്വദേശികളായ ഷിഹാസ്, ഭാര്യ അജ്മല, ഇവരുടെ കുഞ്ഞ്, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നിവരാണ് അമേരിക്കയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളില്‍ നിന്നും ഇതു സംബന്ധിച്ച് സ്ഥീതികരണം ലഭിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും അറിയിച്ചു.

2016 ജൂലായിലാണ് കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് നിരവധി പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറിലുള്ള ദാഇഷി ക്യാമ്പില്‍ അമേരിക്കന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. കേരളത്തില്‍ നിന്നും കാണാതായവര്‍ ഉള്‍പ്പെടെ എത്തിപ്പെട്ട സ്ഥലമായി കരുതുന്നിടമാണ് അഫ്ഗാനിലെ നംഗര്‍ഹാര്‍ പ്രവിശ്യ.

എന്നാല്‍, സിറിയയിലും നംഗര്‍ഹാര്‍ തുടങ്ങിയ മേഖലകളിലുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എണ്‍പതോളം മലയാളികള്‍ ഇപ്പോഴുണ്ടെന്നാണ് നിഗമനം. ഇവരില്‍ ചിലര്‍ മസ്‌ക്കറ്റ്, ദുബൈ എന്നിവിടങ്ങളിലൂടെയാണ് ഇവിടേക്ക് എത്തിയതെന്നാണ് വിവരം. കേരളത്തില്‍ നിന്ന് 22 പേര്‍ ദാഇഷില്‍ ചേര്‍ന്നതായാണ് ഔദ്യോഗിക വിവരം.

അതേസമയം, കേരളത്തിലെ ദാഇഷിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വന്ന ഷജീര്‍ മംഗലശേരി അടക്കം 14 മലയാളികള്‍ സിറിയയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു.

KCN

more recommended stories