മംഗല്‍പാടിയിലെ മാലിന്യ പ്രശ്‌നം; പൊതുജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്

മംഗല്‍പാടി: മംഗല്‍പാടിയുടെ ഇതര പ്രദേശങ്ങളായ ഉപ്പള, കൈക്കമ്പ, നയാബസാര്‍, ബന്ദിയോട് തുടങ്ങിയ പ്രദേശങ്ങളില്‍ ആലസ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങള്‍ക്ക് പഞ്ചായത്തിന്റെ ഭാഗത്തു നിന്നും നിയന്ത്രണങ്ങളോ, പ്രതിവിധിയോ നടപ്പാക്കാത്ത മൂലം പൊതു ജനങ്ങള്‍ക്ക് അതിരൂക്ഷമായ ആരോഗ്യ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നത് ചൂണ്ടി കാണിച്ചു മാലിന്യങ്ങള്‍ യഥാവിധി നീക്കം ചെയ്യാനും, ലക്ഷ്യമായി നിക്ഷേപിക്കുന്നത് തടയണമെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാകാത്തതില്‍ പ്രതിിഷേധിച്ചു നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു.

പ്രസ്തുത മാലിന്യ വിഷയത്തില്‍ എത്രയും പെട്ടെന്ന് നടപടി കൈക്കൊള്ളണമെന്നും അല്ലാത്തപക്ഷം പ്രദേശത്തെ സന്നദ്ധ സംഘടനകളുടെയും, ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ ബഹുജന സമരം നടത്തേണ്ടി വരുമെന്നും കാണിച്ചു മംഗല്‍പാടി ജനകീയ വേദി പ്രവര്‍ത്തകര്‍ പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും നിവേദനം നല്‍കി.

മാസങ്ങള്‍ക്ക് മുമ്പ് മംഗല്‍പാടി ജനകീയ വേദി പ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ പഞ്ചായത്തിന് നിവേദനംനല്‍കുകയും, ഇത് മൂലം ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളും, തെരുവ് നായ്ക്കളില്‍ നിന്നുണ്ടാവുന്ന ശല്യങ്ങളും ശ്രദ്ധയില്‍ പെടുത്തിയിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു വിധ നടപടിയും കൈക്കൊള്ളാത്തതില്‍ പ്രവര്‍ത്തകര്‍ അമര്‍ഷവും ഉദകണ്ഠയും രേഖപ്പെടുത്തി
അഡ്വക്കേറ്റ് കരീം പൂനാ, അബു തമാം, സിദ്ധീഖ് കൈക്കമ്പ, ഹമീദ് കോസ്‌മോസ്, യു എം ഹമീദ് പൂന, അഷ്റഫ് എം കെ, ബഷീര്‍ നയാബസാര്‍ തുടങ്ങിയവര്‍ നിവേദന സംഘത്തെ അനുഗമിച്ചു സംസാരിച്ചു.

KCN

more recommended stories