കെ.എസ്.ഇ.ബി.സബ് എഞ്ചിനിയര്‍ അബ്ദുല്‍ റഹിമാന്‍ നിര്യാതനായി.

ബോവിക്കാനം: ചെര്‍ക്കള കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ സബ് എഞ്ചിനിയറും ബോവിക്കാനം തെക്കെപ്പള്ള സ്വദേശിയും, സന്തോഷ് നഗറില്‍ താമസക്കാരനുമായ അബ്ദുള്‍റഹിമാന്‍ (50 വയസ്സ്) നിര്യാതനായി.
ഒരു വര്‍ഷത്തോളമായി അര്‍ബുദം ബാധിച്ച് ചികില്‍സയിലായിരുന്നു. സി.ടി.അഹമ്മദലി മന്ത്രിയായിരുന്നപ്പോള്‍ സ്റ്റാഫ് അംഗമായിരുന്നു.
തെക്കപ്പള്ളയിലെ പരേതരായമുഹമ്മദ് മുസ്ല്യാര്‍,കുഞ്ഞാമിനയുടെയുംമകനാണ്.നായന്മാര്‍മൂല സ്വദേശി സുഹറയാണ് ഭാര്യ.വിദ്യാര്‍ത്ഥികളായ തന്‍വീറ, ആയിഷ, സുല്‍ഫമക്കളാണ്.
സഹോദരങ്ങള്‍ :പരേതനായഅബ്ദുല്ല, മുഹമ്മദ് ഷാഫി(റിട്ടയേര്‍ഡ് കെ.എസ്.ഇ.ബി ജീവനക്കാരന്‍ ),അബ്ദുല്‍ഖാദര്‍, ബോവിക്കാനം ജമാഅത്ത് മുന്‍ പ്രസിഡണ്ട് ഹംസ (ജില്ലാ കോടതി ജീവനക്കാരന്‍ ) ഉമ്മര്‍ (കെ.എസ്.ഇ.ബി. ജീവനക്കാരന്‍ )
ഹജ്ജാപുരംഹസൈനാറിന്റെഭാര്യറുഖിയ.ബുധനാഴ്ച12മണിയോടെബോവിക്കാനം ജമാഅത്ത് പള്ളിയില്‍ ഖബറടക്കും.

KCN

more recommended stories