ഗൗജിയും ഗമ്മത്തും ഉത്സവമാക്കി മഞ്ചേശ്വരം മണ്ഡലത്തിലെ കുവൈത്ത് പ്രവാസികള്‍

കുവൈത്ത് : കുവൈത്തിലെ മഞ്ചേശ്വരം മണ്ഡലക്കാരുടെ കൂട്ടായ്മയായ പിരസപ്പാടിന്റെ പ്രഥമ ഒത്തു ചേരല്‍ ഗൗജിയും ഗമ്മത്തും മാര്‍ച്ച് 29 ,30 തിയ്യതിയില്‍ കുവൈത്തിലെ കബ്ദ് റിസോര്‍ട്ടില്‍ വെച്ച് നടന്നു. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ കുവൈത്തിലെ മഞ്ചേശ്വരം മണ്ഡലത്തിലെ കുവൈത്തിലെ ജോലി ചെയ്യുന്ന നൂറില്‍ പരം ആളുകള്‍ പങ്കെടുത്തു.
പ്രവാസ ലോകത്തെ പ്രയാസങ്ങള്‍ മറന്നു രണ്ടു ദിവസം കളിയും ചിരിയും ആട്ടവും പാട്ടും കൊല്‍ക്കളിയും കളരിപയറ്റും വിനോദ മത്സരങ്ങളുമായി അവര്‍ എല്ലാവരും പരസ്പരം പരിചയം പുതുക്കുകയും സ്‌നേഹ ബന്ധങ്ങള്‍ കൈമാറി സൗഹൃദം കൂട്ടി ഉറപ്പിച്ചു. 29 ന്നു വൈകുന്നേരം തുടങ്ങിയ പരിവാടി 30 വൈകുന്നേരം വരെ നീണ്ടു നിന്നു.

വെള്ളിയാഴ്ച നടന്ന സമാപന പരിപാടിയില്‍ റസാഖ് അയ്യൂര്‍ സ്വാഗതം പറഞ്ഞു അഷ്റഫ് അയ്യൂര്‍.അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ മഞ്ചേശ്വരം പിരസപ്പാട് മെമ്പര്മാര്ക്കുള്ള ബദര്‍ അല്‍ സമ പ്രിവില്ലേജ് കാര്‍ഡ് മെമ്പര്‍മാര്‍ക്ക് കൈമാറി . സമാപന പരിപാടിയുടെ ഉല്‍ഘടനം എഞ്ചിനീയര്‍ അബൂബക്കര്‍ നിര്‍വഹിച്ചു . ജലീല്‍ ആരിക്കാടി. മഹ്മൂദ് മാളിക, റഹീം ആരിക്കാടി. അബ്ദുല്ല പെരിങ്ങയ് . സലിം പൊസോട്ടു ആസിഫ് പൊസോട്ടു. ഫാറൂഖ് പച്ചമ്പലം എന്നിവര്‍ പരിപാടിക്ക് ആശംസ അര്‍പ്പിച്ചു.
സിദ്ദിഖ് മലബാര്‍ റിയാസ് അയ്യൂര്‍, അലി മിലിറ്ററി . റഷീദ് ഉപ്പള റിയാസ് ബന്ദിയോട്. സമീര്‍ ജോകൂ, നാസര്‍ വെല്‍ഫിറ് , ഉമ്മര്‍ ഉപ്പള. എന്നിവര്‍. പരിപാടി നിയന്ത്രിച്ചു. മൊയ്ദീന്‍ ബായാര്‍ നന്ദി പറഞ്ഞു

KCN