സന്തോഷ് ട്രോഫി ജയം: ഔദ്യോഗിക ആഘോഷം ഏപ്രില്‍ ആറിന്

തിരുവനന്തപുരം: സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയതിന്റെ ഔദ്യോഗിക ആഘോഷ പരിപാടികള്‍ ഏപ്രില്‍ ആറിന് തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്വീകരണം നല്‍കും.

മ്യൂസിയത്തില്‍ നിന്നാരംഭിക്കുന്ന വര്‍ണാഭ ഘോഷയാത്രയില്‍ തുറന്ന വാഹനത്തില്‍ ട്രോഫി സഹിതം ടീമിനെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കു ആനയിക്കും. ഘോഷയാത്രയില്‍ പൊലീസ് അശ്വാരൂഢ സേന, പൊലീസ് ബാന്‍ഡ് മേളം, പൊലീസ് ട്രെയിനിംഗ് കോളേജ് അംഗങ്ങള്‍, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍, യുവജനക്ഷേമ ബോര്‍ഡ് വളണ്ടിയര്‍മാര്‍, നെഹ്റു യുവകേന്ദ്ര അംഗങ്ങള്‍, എന്‍.എസ്.എസ് കേഡറ്റുകള്‍, സി.ആര്‍.പി.എഫ് സേന, റോളര്‍ സ്‌കേറ്റിംഗ് പ്രകടനം, വിവിധ ക്ലബുകളിലെയും സ്‌കൂള്‍ ഹോസ്റ്റലുകളിലെയും ഫുട്ബോള്‍ ടീമുകള്‍, എല്‍.എന്‍.സി.പി.ഇ വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ യൂണിറ്റുകള്‍, പഞ്ചവാദ്യമേളം തുടങ്ങിയവ ഉണ്ടായിരിക്കും.

വിജയിച്ച ടീമംഗങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ നല്‍കും.

KCN

more recommended stories